രാജസ്ഥാനില്‍ കൊവിഡ് പരിശോധനക്ക് 2200 രൂപ
സംസ്ഥാനത്ത് 20 സര്‍ക്കാര്‍ മൊഡിക്കല്‍ കൊളെജുകളില്‍ സൗജന്യമായി കൊവിഡ് പരിശോധ സൗകര്യമുണ്ട്.
ജയ്പൂര്‍: സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് 19 പരിശോധിക്കുന്നതിനുള്ള ഫീസ് നിജപ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2200 രൂപയാണ് ഇനി മുതല്‍ സ്വകാര്യ ആശുപത്രിയിലെയും, ലാബുകളിലെയും കൊവിഡ് പരിശോധനക്ക് നല്‍കേണ്ടത്. ഐസിഎംആര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുള്ള കൊവിഡ് പരിശോധനയാണ് നടത്തേണ്ടത്.
സംസ്ഥാനത്ത് 20 സര്‍ക്കാര്‍ മൊഡിക്കല്‍ കൊളെജുകളില്‍ സൗജന്യമായി കൊവിഡ് പരിശോധ സൗകര്യമുണ്ട്. മുന്‍പ് നേരത്തെ, രാജസ്ഥാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സ്വകാര്യ ആശുപത്രിയിലെയും, ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് 4500 രൂപയായി നിജപ്പെടുത്തിയതായി അറിയിച്ചിരുന്നു. അതിനു പുറകെയാണ് ഫീസ് 2200 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.