റോഹിന്‍ഗ്യന്‍ വംശഹത്യ: തെളിവുകള്‍ നല്‍കാന്‍ തയ്യാറാകാതെ ഫെയ്‌സ്ബുക്ക്

മ്യാന്‍മറിലെ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായി യുഎന്‍ മനുഷ്യാവകാശ സമിതി 2018 ല്‍ രൂപം നല്‍കിയ സംഘടനയാണ് മ്യാന്‍മര്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേറ്റീവ് മെക്കാനിസം.

Update: 2020-08-11 19:24 GMT

നേപിഡോ: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ വംശഹത്യ സംബന്ധിച്ചുള്ള തെളിവുകള്‍ നല്‍കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാവുന്നില്ല. 2017ല്‍ മ്യാന്‍മറില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ബുദ്ധമത കലാപകാരികള്‍ നടത്തിയ അക്രമണത്തിന് ഫെയ്‌സ്ബുക്കിലെ പോസ്റ്റുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷകര്‍ കണ്ടെത്തിയിരുന്നു. വംശഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ വിദ്വേഷപ്രചരണത്തിന്റെ തെളിവുകള്‍ അവരുടെ പക്കലുണ്ട്, പക്ഷേ ഒരു വര്‍ഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നല്‍കുന്നില്ല - മ്യാന്‍മര്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേറ്റീവ് മെക്കാനിസം (ഐഐഎംഎം) മേധാവി നിക്കോളാസ് കാ ജിയാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മ്യാന്‍മറിലെ  കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായി യുഎന്‍ മനുഷ്യാവകാശ സമിതി 2018 ല്‍ രൂപം നല്‍കിയ സംഘടനയാണ് മ്യാന്‍മര്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്‍വെസ്റ്റിഗേറ്റീവ് മെക്കാനിസം.


25000ത്തോളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ലക്ഷക്കണക്കിനു പേരെ അഭയാര്‍ഥികളാക്കുകയും ചെയ്ത റോഹിന്‍ഗ്യന്‍ വംശഹത്യയുടെ പേരില്‍ മ്യാന്‍മര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ നേരിടുകയാണ്. റോഹിന്‍ഗ്യന്‍ വംശഹത്യയില്‍ സര്‍ക്കാറിനുള്ള പങ്കിന്റെ പല തെളിവുകളും ഫെയ്‌സ്ബുക്കിലുണ്ടെന്നും ഐഐഎംഎം പറയുന്നു. എന്നാല്‍ അവ നല്‍കാതെ നിശബ്ദത പാലിക്കുകയാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍.




Tags:    

Similar News