സുഭിക്ഷ കേരളം പദ്ധതി: കെ കരുണാകരന്‍ സ്മാരക കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍ ഭൂമിയില്‍ പച്ചക്കറി കൃഷി

സ്പിന്നിങ് മില്ല് വളപ്പില്‍ തരിശായ കിടന്ന അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കൃഷി തുടങ്ങിയത്.

Update: 2020-06-03 13:50 GMT

മാള: കെ കരുണാകരന്‍ സ്മാരക കോ-ഓപറേറ്റീവ് സ്പിന്നിങ് മില്‍ ഭൂമിയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി തുടങ്ങി. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്പിന്നിങ് മില്ല് വളപ്പില്‍ തരിശായ കിടന്ന അഞ്ച് ഏക്കര്‍ ഭൂമിയിലാണ് കൃഷി തുടങ്ങിയത്. വെണ്ട, വഴുതിന, വാഴ, പാവക്ക, കോവല്‍, പടവലം, മുളക്, കപ്പ, പയര്‍, പാഷന്‍ ഫ്രൂട്ട് എന്നീ കൃഷികളും രണ്ട് ഏക്കറോളം വരുന്ന പാടത്ത് നെല്‍കൃഷിയും ആരംഭിച്ചു. വെള്ളാങ്കല്ലൂര്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ വഴിയാണ് നെല്‍കൃഷി തുടങ്ങിയത്. മില്‍ ചെയര്‍മാന്‍ മുന്‍ എംഎല്‍എ ടി യു രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗീത മനോജ്, ഗ്രാമപഞ്ചായത്തംഗം റോമി ബേബി, കൃഷി ഡപ്യൂട്ടി ഡയറക്റ്റര്‍ കെ എസ് മിനി, ഹരിതകേരള മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി എസ് ജയകുമാര്‍, വി എല്‍ ആന്റോ, വെള്ളാങ്കല്ലൂര്‍ ബി ഡി ഒ ദിവ്യ കുഞ്ഞുണ്ണി, കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍ മുഹമ്മദ് ഹാരിസ്, വ്യവസായ വകുപ്പ് ഡപ്യൂട്ടി രജിസ്റ്റാര്‍ ടി എസ് മായാ ദേവി, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ റിങ്കു, മില്‍ ഡയറക്റ്റര്‍മാരായ മാനാത്ത് രാജേന്ദ്രന്‍, എ സി ജോയ്, പി എ അസൈനാര്‍, പി എസ് രാജീവ് സംബന്ധിച്ചു.  

Tags:    

Similar News