ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: പന്തീരാങ്കാവില്‍ ചാലിയാര്‍ പുഴയിലേക്കു ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തല്‍ ചെറുകാട് പറമ്പ് കെ മനീഷ (18) ആണു മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. രാവിലെ 11.30 ഓടെയാണ് വിദ്യാര്‍ഥിനി പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ഇതുവഴി വന്ന ലോറിക്കാര് വിദ്യാര്‍ഥിനി ചാടുന്നതുകണ്ടു. ഇവരാണ് നാട്ടുകാരെയും പോലിസിനെയും വിവരം അറിയിച്ചത്. പുഴയിലുണ്ടായിരുന്ന മൽസ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിന്റെ സ്കൂബ ഡൈവിങ് സംഘം സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയത്.