ചെന്നൈ: ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ത്യയുടെ പത്താമത് മുഖ്യ തിരഞ്ഞെടുപ്പ്് കമ്മിഷ്ണറായിരുന്നു. 1990 ഡിസംബര്‍ 12 മുതല്‍ 1996 ഡിസംബര്‍ 11 ന് വിരമിക്കും വരെ അതേ തസ്തികയില്‍ തുടര്‍ന്നു. 1989 കാലത്ത് ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറിയുമായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നതില്‍ പങ്കുവഹിച്ച ശേഷന്‍ അക്കാലത്ത് അതിന്റെ പേരില്‍ വലിയ വിമര്‍ശനമേറ്റുവാങ്ങി. ശേഷനെ മെരുക്കുന്നതിന്റെ ഭാഗമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷനില്‍ കമ്മിഷ്ണര്‍മാരായി മൂന്നു പേരെ നിയമിക്കാന്‍ തുടങ്ങിയത്.
1955 ഐഎഎസ് തമിഴ്‌നാട് കാഡര്‍ ഉദ്യോഗസ്ഥന്‍. 1996 ലെ റാംസണ്‍ മാഗ്‌സെസെ അവാര്‍ഡ് ജേതാവ്.