പാചകവാതകത്തിന്റെയും അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തണം: ഹൈബി ഈഡന്‍ എം.പി
കേന്ദ്ര മന്ത്രി ധര്‍മേന്ദര്‍ പ്രധാന് നല്‍കിയ കത്തിലൂടെയാണ് ഹൈബി ഈഡന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളും പാചകവാതകവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡന്‍ എം പി. കേന്ദ്ര മന്ത്രി ധര്‍മേന്ദര്‍ പ്രധാന് നല്‍കിയ കത്തിലൂടെയാണ് ഹൈബി ഈഡന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിസ് 19 വൈറസിന്റെ വ്യാപനം രാജ്യത്ത് വളരെയധികം സങ്കീര്‍ണമാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ സഹായങ്ങള്‍ വളരെയധികം ആവശ്യമാകുന്ന ഘട്ടമാണിത്. വീടിനകത്ത് താമസിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുവഴി പൊതുജന ഇടപെടല്‍ ചുരുക്കാന്‍ കഴിയും. അപകടം കുറയ്ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിച്ച് വീട്ടില്‍ തുടരുക എന്നതാണ്. ഇത് പക്ഷേ, സമൂഹത്തിലെ ഏറ്റവും സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിക്കും. അതിനാല്‍ ഓരോ കുടുംബത്തിനും ഭക്ഷ്യധാന്യങ്ങളുടെയും പാചകവാതകത്തിന്റെയും ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ പൂഴ്ത്തിവയ്പിന് സാധ്യത ഉണ്ടെന്നും ഈ വിഷയം സര്‍ക്കാര്‍ കര്‍ശനമായി ചര്‍ച്ച ചെയ്യണമെന്നും എം.പി ചൂണ്ടികാട്ടി.