ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ട ആള്‍ക്ക് വീണ്ടും രോഗം ബാധിച്ചു. ബെലഗാവിലാണ് സംഭവം. കര്‍ണാടകയിലെ സര്‍ക്കാര്‍ പറത്തുവിട്ട രോഗികളുടെ പട്ടികയില്‍ 50 വയസ്സുള്ള 298ാം പേരുകാരനാണ് രോഗം വീണ്ടും പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 63 പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു പുറത്തുവന്ന കൊവിഡ് പട്ടികയില്‍ ഇതുവരെ കൊവിഡ് കാലു കുത്താതിരുന്ന കോലാര്‍, യാദ്ഗീര്‍ ജില്ലകളും ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതായാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകള്‍ കര്‍ണാടകയില്‍ തിരിച്ചു വന്നതാണ് കാരണമെന്നു കരുതുന്നു. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നു തിരിച്ചെത്തിയവരിലാണ് കൂടുതല്‍ വൈറസ് ബാധ കണ്ടെത്തിയത്. വരും ദിവസങ്ങളിലും കേസുകള്‍ കൂടാന്‍ തന്നെയാണ് സാധ്യത.