വിസ പതിപ്പിക്കാന്‍ രണ്ട് മണിക്കൂറുമായി നഹ്ദ സെന്റര്‍
പാസ്‌പ്പോര്‍ട്ടില്‍ വിസ പതിപ്പിക്കാന്‍ രണ്ട് മണിക്കൂറിനുള്ളില്‍ കഴിയുന്ന സംവിധാനം ഒരുക്കി അല്‍ നഹ്ദ സെന്റര്‍. മെഡിക്കലിനും വിസ സ്റ്റാമ്പിംഗിനുമായി ദിവസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ചുരുങ്ങിയ സമയം കൊണ്ട് വിസ അടിക്കുന്ന സംവിധാനം ആരംഭിച്ചത്.
ദുബയ്: പാസ്‌പ്പോര്‍ട്ടില്‍ വിസ പതിപ്പിക്കാന്‍ രണ്ട് മണിക്കൂറിനുള്ളില്‍ കഴിയുന്ന സംവിധാനം ഒരുക്കി അല്‍ നഹ്ദ സെന്റര്‍. മെഡിക്കലിനും വിസ സ്റ്റാമ്പിംഗിനുമായി ദിവസങ്ങള്‍ കാത്തിരിക്കുമ്പോഴാണ് ചുരുങ്ങിയ സമയം കൊണ്ട് വിസ അടിക്കുന്ന സംവിധാനം ആരംഭിച്ചത്. ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമി ഉല്‍ഘാടനം ചെയ്ത കേന്ദ്രത്തില്‍ 800 ഓളം വാഹനങ്ങള്‍ക്ക് ഒരേ സമയം സൗജന്യമായ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മെഡിക്കലിന് പുറമെ ഒക്കുപ്പേഷന്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ്, പബ്ലിക്ക് നോട്ടറി സേവനങ്ങള്‍, മുനിസിപ്പാലിറ്റി കളക്ഷന്‍ സെന്റര്‍, റവന്യൂ, ദുബയ് എകണോമിക്‌സ് വിഭാഗങ്ങളടക്കമുള്ള എല്ലാ സേവനങ്ങളും ഈ സെന്ററില്‍ ലഭിക്കും. കോവിഡ് കാലത്തും ജനങ്ങള്‍ക്ക് പെട്ടോന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചതെന്ന് ഹുമൈദ് അല്‍ ഖത്താമി വ്യക്തമാക്കി.