ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം തുറക്കും
ഹിന്ദുമത വിശ്വാസികള്‍ക്കായുള്ള ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം ദീപാവലി മുതല്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കും.
ദുബയ്: ഹിന്ദുമത വിശ്വാസികള്‍ക്കായുള്ള ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം ദീപാവലി മുതല്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കും. ജബല്‍ അലിയിലുള്ള ഗുരുനാനാക്ക് ഗുരുദ്വാരക്ക് സമീപമാണ് 75 ദശലക്ഷം ദിര്‍ഹം ചിലവിട്ട് ക്ഷേത്രം പണിയുന്നത്. കാല്‍ ലക്ഷം ച.അടിയാണ് ഈ ആരാധനാലയത്തിന്റെ വിസ്തീര്‍ണ്ണം. ദുബയിലെ പ്രമുഖ വ്യവസായിയും സിന്ധി കമ്മ്യൂണിറ്റി വിഭാഗക്കാരനുമായ രാജു ഷ്രോഫാണ് ക്ഷേത്രം പണിയാന്‍ നേതൃത്വം നല്‍കുന്നത്. അമ്പലത്തിനകത്ത് 11 മൂര്‍ത്തികളായിരിക്കും ഉണ്ടായിരിക്കുക. 24 മീറ്റര്‍ ഉയരത്തിലുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ ഭൂമിക്കടിയിലായിരിക്കും. ബര്‍ ദുബയിലെ സൂഖ് ബനിയാസിലുള്ള ആദ്യത്തെ അമ്പലം നിര്‍മ്മിച്ചത് 1950 ല്‍ ആണ്.