ആവേശമായി സ്‌ലോ മോഷന്‍ ഫീലിംഗ്‌സ് വര്‍ക്‌ഷോപ്
12ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ സംഘടിപ്പിച്ച സ്‌ലോ മോഷന്‍ ഫീലിംഗ്‌സ് വര്‍ക്‌ഷോപ്പില്‍ കുട്ടികളുടെ വമ്പിച്ച പങ്കാളിത്തം. മന്ദഗതി, അഥവാ സ്‌ലോ മോഷന്‍ എങ്ങനെയാണെന്നും ചലച്ചിത്രത്തില്‍ ഏത് സാഹചര്യങ്ങളിലാണ് അത് പ്രയോജനപ്പെടുത്താറുള്ളതെന്നും കുട്ടികളെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന ശില്‍പശാലയാണ് ചൊവ്വാഴ്ച നടന്നത്.
ഷാര്‍ജ: 12ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ സംഘടിപ്പിച്ച സ്‌ലോ മോഷന്‍ ഫീലിംഗ്‌സ് വര്‍ക്‌ഷോപ്പില്‍ കുട്ടികളുടെ വമ്പിച്ച പങ്കാളിത്തം. മന്ദഗതി, അഥവാ സ്‌ലോ മോഷന്‍ എങ്ങനെയാണെന്നും ചലച്ചിത്രത്തില്‍ ഏത് സാഹചര്യങ്ങളിലാണ് അത് പ്രയോജനപ്പെടുത്താറുള്ളതെന്നും കുട്ടികളെ വ്യക്തമായി ബോധ്യപ്പെടുത്തുന്ന ശില്‍പശാലയാണ് ചൊവ്വാഴ്ച നടന്നത്. കുട്ടികള്‍ക്ക് ഇക്കാര്യത്തിലുള്ള ജിജ്ഞാസയും അറിവും പങ്ക് വെക്കാന്‍ കൂടി ശില്‍പശാല വഴിയൊരുക്കി. പലഹാരമുണ്ടാക്കാനുപയോഗിക്കുന്ന മാവില്‍ ഒരു കളിപ്പാട്ടം വീഴുമ്പോള്‍, അല്ലെങ്കില്‍ വെള്ളത്തില്‍ ഒരു ചെറുനാരങ്ങ വീഴുമ്പോള്‍ ഫോട്ടോഗ്രഫിയെന്ന കലയെ ഉപയോഗിച്ച് ആഹഌദകരമായ ഒരു സ്‌ലോ മോഷന്‍ വീഡിയോ ആക്കി അതിനെ ഡിജിറ്റല്‍ രീതിയില്‍ എങ്ങനെ വ്യാഖ്യാനിക്കാമെന്ന് ശില്‍പശാല വിശദീകരിച്ചു. രണ്ടും മൂന്നും ഗ്രൂപ്പുകളാക്കി കുട്ടികളെ തരം തിരിച്ചായിരുന്നു ദ്വിഭാഷയില്‍ ശില്‍പശാല നടത്തിയത്. ഒരു സംഭവത്തെ ഫോട്ടോഗ്രാഫ് ചെയ്ത് വീഡിയോയിലേക്ക് ശില്‍പശാലാ അവതാരക അതിനെ മാറ്റി. നല്ല തെളി മഞ്ഞ നിറത്തിലുള്ള താറാവ് മാവ് നിറച്ച പാത്രത്തില്‍ വീണപ്പോള്‍ പൊടി പതുക്കെ ഉയര്‍ന്നു പൊങ്ങി കലാത്മകമായി താഴെ വീണത് കുട്ടികളെ അല്‍ഭുത പരതന്ത്രരാക്കി. അതുപോലെ, ഗഌസ് പാത്രത്തിലെ വെള്ളത്തിലേക്ക് ചെറുനാരങ്ങ വീണപ്പോള്‍ വെള്ളം പുറത്തേക്ക് തെറിച്ചുയര്‍ന്നതും കുട്ടികളെ ആവേശം കൊള്ളിച്ചു. കുരുന്നു മുഖങ്ങളില്‍ അപ്പോള്‍ തെളിഞ്ഞ ഭാവം രസാവഹമായിരുന്നു. ''ഓരോ സംഭവവും കാണുമ്പോള്‍ കുട്ടികള്‍ ആവേശ ഭരിതരാകുന്നത് ഏറെ ആഹഌദകരമായാണ് അനുഭവപ്പെട്ടത്'' ചലച്ചിത്രകാരിയും ക്രിയേറ്റീവ് വര്‍ക്‌ഷോപ് ഫെസിലിറ്റേറ്ററുമായ സാറാ മിസ്ഹര്‍ പറഞ്ഞു. കുഞ്ഞു മനസുകളില്‍ ഭാവന രൂപപ്പെടാനും ആശയ വിനിമയത്തില്‍ അവര്‍ക്ക് കഴിവ് വികസിപ്പിക്കാനും ശില്‍പശാല ഉപകരിച്ചുവെന്നും ഓരോ കുരുന്നിന്റെയും ഭാവന ദൃശ്യവത്കരിക്കാന്‍ തനിക്ക് സാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ ഫോട്ടോഗ്രഫി, എഡിറ്റിംഗ്, വീഡിയോ പ്രൊഡക്ഷന്‍ എന്നിവ സംബന്ധിച്ച് അവബോധം പകരാനും ഈ ശില്‍പശാല വഴിയൊരുക്കി.
11 ദിവസം നീളുന്ന എസ്‌സിആര്‍എഫില്‍ കല, ശാസ്ത്രം, സാഹിത്യ രചന, റോബോട്ടിക്‌സ് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ സര്‍ഗാത്കമ ശില്‍പശാലകളാണ് ഒരുക്കിയിരിക്കുന്നത്. എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന കുട്ടികളുടെ വായനോല്‍സവം മെയ് 29ന് സമാപിക്കും. 15 രാജ്യങ്ങളില്‍ നിന്നുള്ള 172 പ്രസാധകര്‍ 'ഫോര്‍ യുവര്‍ ഇമാജിനേഷന്‍' എന്ന ശീര്‍ഷകത്തിലുള്ള വായനോല്‍സവത്തില്‍ പുസ്തകകലാ രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.