വിയോജിപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫാഷിസ്റ്റ് രാഷ്ട്രനിര്‍മാണത്തിന് കളമൊരുക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമാം: വിയോജിപ്പുകളെ നിരോധിച്ചും വിമര്‍ശനങ്ങളെ ഭയപ്പെടുത്തിയും ഇല്ലാതാക്കിക്കൊണ്ട് എതിര്‍ ശബ്ദങ്ങളില്ലാത്ത ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയാണ് മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ പ്രക്ഷേപണ വിലക്കെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള സ്‌റ്റേറ്റ് കമ്മറ്റി. മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തെ പത്ര ദൃശ്യ മാധ്യമങ്ങളെ വരുതിയിലാക്കി സംഘപരിവാറിന്റെ വംശീയ ഹിന്ദുത്വ വാദത്തിന് വാഴ്ത്തുപാട്ടുമായി ഒപ്പം നിര്‍ത്താനാണ് ബിജെപി കേന്ദ്ര ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വാഴ്ത്തുന്നവര്‍ മാത്രം വാ തുറന്നാല്‍ മതിയെന്ന ഫാഷിസ്റ്റ് അജണ്ടയാണ് ഇപ്പോള്‍ മീഡിയ വണിനെതിരെയുള്ള പ്രക്ഷേപണ വിലക്ക്. നാളെ ഒരുപക്ഷെ ഇതുപോലൊരു വിലക്കോ വിരട്ടലോ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് യോജിക്കാന്‍ കഴിയാത്ത മുഴുവന്‍ ആളുകളിലേക്കും എല്ലാ മേഖലകളിലേക്കും കടന്നുവരും. അതുകൊണ്ട് തന്നെ ഈ ഫാഷിസ്റ്റ് വല്‍ക്കരണത്തിനെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ജാഗരൂകരായിരിക്കണമെന്നും മീഡിയവണ്‍ ചാനലിനെതിരായ ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാംകേരളാ സ്‌റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട്, ജനറല്‍ സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി, മന്‍സൂര്‍ ആലംകോട്, സ്‌റ്റേറ്റ് മീഡിയ ഇന്‍ചാര്‍ജ് ശരീഫ് കൊടുവള്ളി തുടങ്ങിയവര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.