ജിദ്ദ: ജിദ്ദ അല്‍ഹുദാ മദ്‌റസയിലെ 2020-2021 അധ്യായന വര്‍ഷത്തിലെ അഞ്ച് ഏഴു ക്ലാസുകളിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച് (സിഐഇആര്‍) പൊതു പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വര്‍ത്തമാന കാല സാഹചര്യത്തില്‍ മത നിരാസം പുതിയ തലമുറയിലേക്ക് സന്നിവേശിപ്പിക്കുന്നതിന് ആസൂത്രിതമായി നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹിതമായ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ പ്രയോഗവല്‍കരിക്കാന്‍ വീടകങ്ങളില്‍ നിന്നും ജാഗ്രത കാണിക്കണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച മദ് റസ പ്രിന്‍സിപ്പല്‍ ലിയാഖത്തലിഖാന്‍ അഭിപ്രായപ്പെട്ടു.
ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, പ്രബോധകന്‍ ശമീര്‍ സ്വലാഹി എന്നിവര്‍ വിജയികളെ അനുമോദിച്ച് സംസാരിച്ചു. മദ്‌റസ കണ്‍വീനര്‍ ജമാല്‍ ഇസ്മായില്‍ അധ്യക്ഷ്യത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ആര്യന്‍ തൊടിക സമാപന ഭാഷണം നടത്തി.