ആരാണ് യെമനിലെ ഹൂത്തികൾ?

Update: 2024-11-21 11:17 GMT

ലസ്തീനികള്‍ 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ തുടങ്ങിയതോടെ യെമനിലെ അന്‍സാര്‍ അല്ലാഹ് (supporters of God) അഥവാ ഹൂത്തികള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചു തുടങ്ങിയ പിന്തുണ ഇപ്പോള്‍ അമേരിക്കന്‍ പടക്കപ്പലുകളെ ആക്രമിക്കുന്നതില്‍ വരെ എത്തിനില്‍ക്കുന്നു.ബാ

ബ് അല്‍ മന്ദെബ് കടലിടുക്കില്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പടക്കപ്പലുകളെ ആക്രമിച്ചത് അമേരിക്കക്ക് വലിയ ക്ഷീണമായെന്നാണ് അല്‍സാര്‍ അല്ലായുടെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി പറഞ്ഞത്. ആക്രമണത്തിന് ഇരയായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ നൂറുകണക്കിന് മൈല്‍ ദൂരത്തേക്ക് മാറ്റിയെന്നും സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി ചൂണ്ടിക്കാട്ടി. ഗസയിലും ലെബനാനിലും ഇസ്രായേല്‍ നടത്തുന്ന അധിനിവേശങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരാണ് ഹൂത്തികള്‍


യെമനില്‍ 1990കളില്‍ ഉയര്‍ന്നു വന്ന ഒരു രാഷ്ട്രീയ-സൈനിക പ്രസ്ഥാനമാണ് അന്‍സാര്‍ അല്ലാഹ്. വടക്കന്‍ യമനിലെ പുരാതനമായ ബനു ഹംദാന്‍ ഗോത്രത്തിന്റെ ഭാഗമായ ഹൂത്തി ഗോത്രത്തില്‍ നിന്നാണ് നേതൃത്വം കൂടുതലായി വരുന്നത് എന്നതിനാല്‍ ഹൂത്തികള്‍ എന്നും അന്‍സാര്‍ അല്ലാഹ് അറിയപ്പെടുന്നു. അമേരിക്കക്കും ഇസ്രായേലിനും മരണം എന്നാണ് അവരുടെ മുദ്രാവാക്യം.

വിശ്വാസികളായ യുവാക്കളുടെ ഫോറമെന്ന പേരില്‍ 1990കളിലാണ് സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഭരണകൂടത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ പ്രസിഡന്റായിരുന്ന അബ്ലുല്ല അലി സാലെ പോലിസിനെയും സൈന്യത്തെയും ഉപയോഗിച്ച് നേരിടാന്‍ തുടങ്ങി. നേതാവായ ഹുസൈന്‍ അല്‍ ഹൂത്തിയെ 2004ല്‍ യെമന്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ യമനിലെ ഹൂത്തി കലാപത്തിന് തുടക്കമായി. ഹുസൈന്‍ അല്‍ ഹൂത്തിയുടെ മരണത്തിന് ശേഷമാണ് സയ്യിദ് അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തി ചുമതലയേല്‍ക്കുന്നത്.

2011ലെ അറബ് വസന്തകാലത്ത് യമനില്‍ നടന്ന പ്രതിഷേധങ്ങളിലും ഹൂത്തികള്‍ സജീവമായി പങ്കെടുത്തു. അതിസങ്കീര്‍ണമായ രാഷ്ട്രീയ-സൈനിക-നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2014 സെപ്റ്റംബറില്‍ സന്ആയുടെ ചിലഭാഗങ്ങളുടെ നിയന്ത്രണം അവര്‍ പിടിച്ചെടുത്തു. എന്നാല്‍, എതിര്‍കക്ഷികള്‍ക്ക് പിന്തുണ സൗദി അറേബ്യയായിരുന്നു. 2015 ജനുവരിയില്‍ പ്രസിഡന്റിന്റെ കൊട്ടാരം ഹൂത്തികള്‍ വളഞ്ഞു. ഫെബ്രുവരിയില്‍ ഭരണവും ഏറ്റെടുത്തു. പാര്‍ലമെന്റ് പിരിച്ചുവിട്ട് വിപ്ലവസമിതി രൂപീകരിച്ചായിരുന്നു ഭരണം.

2015 മാര്‍ച്ച് 27ന് സൗദിയുടെ നേതൃത്വത്തില്‍ ഗള്‍ഫ് സഖ്യം യെമനില്‍ വ്യോമാക്രമണം തുടങ്ങി. യുഎസ് ഈ സഖ്യത്തിന് പിന്തുണ നല്‍കി. യെമനില്‍ ഹൂത്തികള്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളെ ഉപരോധിക്കാന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ പിന്തുണ നല്‍കി.

തലസ്ഥാനമായ സന്ആയും യമന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളും സൗദി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളും അവരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി അവര്‍ ഇറാന്റെ പിന്തുണയോടെ സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യവുമായി പോരാടുന്നു. നിരവധി തവണ സമാധാനചര്‍ച്ചകള്‍ നടത്താന്‍ ശ്രമമുണ്ടായി. ഇറാന്റെ പ്രതിനിധിയായി ഹൂത്തികളെ കാണരുതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഹൂത്തികള്‍ക്ക് സ്വന്തം താല്‍പര്യങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളുമുണ്ട് എന്നതാണ് ഇതിന് കാരണം.

ആഭ്യന്തര യുദ്ധം: നിലവിലെ സ്ഥിതി

ഒരു പതിറ്റാണ്ടായി യെമനില്‍ ആഭ്യന്തര യുദ്ധം നടക്കുകയാണ്. സൗദിയുമായും യെമനിലെ ഔദ്യോഗിക സര്‍ക്കാരായി അറിയപ്പെടുന്ന, ഏദന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഷാദ് അല്‍ അലിമിയുടെ സര്‍ക്കാരുമായി ഹൂത്തികള്‍ സമാധാന ചര്‍ച്ച നടത്താന്‍ ശ്രമങ്ങളുണ്ടായിരുന്നു. രാജ്യം വിട്ട് ഓടിപ്പോയ പ്രസിഡന്‍് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി അധികാരം കൈമാറിയതിനെ തുടര്‍ന്ന് 2022ലാണ് അല്‍ അലിമി അധികാരത്തിലെത്തിയത്. എന്തായാലും കഴിഞ്ഞ ഏതാനും വര്‍ഷമായി സംഘര്‍ഷത്തില്‍ വലിയ കുറവുണ്ട്. സ്ഥിരം സമാധാനത്തിനായി ഒമാന്റെ മധ്യസ്ഥതയില്‍ ഹൂത്തികളും സൗദിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 2023ല്‍ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചു. ഇത് യെമനിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

തൂഫാനുല്‍ അഖ്‌സ

ഫലസ്തീനികള്‍ ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ ആരംഭിച്ചതോടെ പിന്തുണയുമായി ഹൂത്തികള്‍ രംഗത്തെത്തി. 2024 ഒക്ടോബര്‍ ഒന്നിന് ഇസ്രായേല്‍ ലെബനാനില്‍ അധിനിവേശം തുടങ്ങിയതോടെ ഹിസ്ബുല്ലക്കും ഹൂത്തികള്‍ പിന്തുണ പ്രഖ്യാപിച്ചു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ നടത്തുന്ന കടല്‍ ഉപരോധം ഈജിപ്തിന് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഈജിപ്റ്റ് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി നേരത്തെ വെളിപ്പെടുത്തിയത്. ചെങ്കടലിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും ഏദന്‍ ഉള്‍ക്കടലിലൂടെയും കടന്നു പോവുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണമാണ് നഷ്ടത്തിനു കാരണം.

ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇതുവരെ ഇസ്രായേലുമായി ബന്ധമുള്ള 65 രാജ്യങ്ങളുടെ കപ്പലുകളാണ് ഹൂത്തികള്‍ ആക്രമിച്ചത്. 196 കപ്പലുകളെ ആക്രമിച്ചുവെന്നാണ് ഹൂത്തികളുടെ കണക്കുകള്‍ തന്നെ പറയുന്നത്. ഹൂത്തികള്‍ കപ്പലുകളെ ലക്ഷ്യമാക്കാന്‍ തുടങ്ങിയ ശേഷം ചരക്കുകളുടെ കാര്യത്തില്‍ മാത്രം ഏകദേശം 83 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിവിധ രാജ്യങ്ങള്‍ക്കെല്ലാം ചേര്‍ന്നുണ്ടായത്

അമേരിക്കയുടെ നേതൃത്വത്തില്‍ പടക്കപ്പലുകളും അത്യാധുനിക ബി2 യുദ്ധവിമാനങ്ങളും എത്തിയിട്ടും യെമനില്‍ നിരവധി തവണ ബോംബിട്ടിട്ടും ഹൂത്തികള്‍ നിലപാടില്‍നിന്നു പിന്‍മാറിയിട്ടില്ല. ചെങ്കടലിലും മറ്റും കൊണ്ടുവന്നിട്ട കപ്പലുകളുടെയും ആയുധങ്ങളുടെയും ചെലവായി യുഎസിന് മാത്രം 40,000 കോടി രൂപയോളം ബാധ്യതയുമുണ്ടായി. ആഗോള ഷിപ്പിങ് ഇന്‍ഡസ്ട്രിക്ക് മാത്രം ഏകദേശം 17,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബ്രൗണ്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്.

2024 സെപ്റ്റംബറില്‍ തെല്‍ അവീവിലെ സൈനിക കേന്ദ്രം ഹൂത്തികള്‍ ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചു ആക്രമിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യത്തിന്റെ നഹാല്‍ സോറെക് താവളവും ഫലസ്തീന്‍-2 മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു. അതിനിടെയാണ് അത്യാധുനിക ബി-2 ബോംബറുകള്‍ ഉപയോഗിച്ച് അമേരിക്ക സന്ആയിലും മറ്റും കനത്ത വ്യോമാക്രമണം നടത്തിയത്. അതിന് പിന്നാലെയായിരുന്നു അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അത്യാധുനിക ക്രൂയിസ് മിസൈലുകളും സൂയിസൈഡ് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓരോ ദിവസവും ഹൂത്തികളുടെ സൈനികശേഷി വര്‍ധിക്കുന്നത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്.

ഹൂത്തികളുടെ കൈവശമുള്ള ചില അത്യാധുനിക ആയുധങ്ങളെ പരിചയപ്പെടാം.

ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് മിസൈല്‍

ഫലസ്തീന്‍-2 എന്ന ഹെപ്പര്‍സോണിക് മിസെല്‍ സെപ്റ്റംബറില്‍ ഇസ്രായേലിന് നേരെ ഹൂത്തികള്‍ ഉപയോഗിച്ചിരുന്നു. യെമനില്‍ നിന്ന് 2000 കിലോമീറ്റര്‍ ദൂരം വെറും 11 മിനുട്ടില്‍ പറന്നാണ് മിസൈല്‍ മധ്യ ഇസ്രായേലില്‍ എത്തിയത്. ശബ്ദത്തേക്കാള്‍ അഞ്ച് മുതല്‍ 25 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയും. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനം വിട്ട 20 മിസൈലുകള്‍ക്ക് ഇതിനെ തകര്‍ക്കാന്‍ ആയില്ല.

1) ബാലിസ്റ്റിക് മിസൈലുകള്‍

മാരക പ്രഹര ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ അതിവേഗം ലക്ഷ്യത്തിലെത്തിക്കാനുള്ള മിസൈലുകളാണ് ഇവ

എ) ആസിഫ് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈല്‍

ഇലക്ട്രോ ഒപ്റ്റിക്കല്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഇവ കപ്പലുകളെ ലക്ഷ്യമിടും. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കപ്പലിനെ ആക്രമിക്കാന്‍ ഇവ കൊണ്ടു കഴിയും.

പ്രഖ്യാപിച്ച വര്‍ഷം: 2022

ദൂരപരിധി: 400 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 500 കിലോഗ്രാം

ബി) ബുര്‍ഖാന്‍-1

പ്രഖ്യാപിച്ച വര്‍ഷം: 2016

ദൂരപരിധി: 800 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 500 കിലോഗ്രാം


സി) ബുര്‍ഖാന്‍-2 ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2017

ദൂരപരിധി: 1000 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 250 കിലോഗ്രാം

ഡി) ബുര്‍ഖാന്‍-3 ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 1200 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 250 കിലോഗ്രാം

Hatem Ballistic Missile

ഇ) ഹാത്തിം ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2022

ദൂരപരിധി: 1450 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 500 കിലോഗ്രാംഎ

എഫ്)ഹാത്തിം-2 ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2024

ദൂരപരിധി: പുറത്ത് വിട്ടിട്ടില്ല

സ്‌ഫോടക വസ്തു: പുറത്ത് വിട്ടിട്ടില്ല


ജി) കറാർ ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2022

ദൂരപരിധി: 300 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 500 കിലോഗ്രാം


എച്ച്) മൊഹിത് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2022

ദൂരപരിധി: 300 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 165 കിലോഗ്രാം

ഐ) തങ്കീല്‍ ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2023

ദൂരപരിധി: 500 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: പുറത്ത് വിട്ടിട്ടില്ല

ജെ) തൂഫാന്‍ ബാലിസ്റ്റിക് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2023

ദൂരപരിധി: 1950 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 800 കിലോഗ്രാം

2) ക്രൂയിസ് മിസൈല്‍

ചെറിയ ഈ മിസൈലുകള്‍ വളരെ കൃത്യമായി ലക്ഷ്യത്തിലെത്തും.

എ) അല്‍ മന്ദബ് 1 ആന്റി ഷിപ്പ് ക്രൂയിസ് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: യെമനിലെ മുന്‍ഭരണകൂടത്തില്‍ നിന്ന് പിടിച്ചെടുത്തത്

ദൂരപരിധി: 40 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 165 കിലോഗ്രാം

ബി) ഖുദ്‌സ്-4 ക്രൂയിസ് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 2000 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: പുറത്ത് വിട്ടിട്ടില്ല

സി) റുബെഷ് ആന്റി ഷിപ്പ് ക്രൂയിസ് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: യെമനിലെ മുന്‍ഭരണകൂടത്തില്‍ നിന്ന് പിടിച്ചെടുത്തത്

ദൂരപരിധി: 80 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: പുറത്തുവിട്ടിട്ടില്ല

ഡി) സയ്യാദ് ആന്റി ഷിപ്പ് ക്രൂയിസ് മിസൈല്‍

പ്രഖ്യാപിച്ച വര്‍ഷം: പുറത്ത് വിട്ടിട്ടില്ല

ദൂരപരിധി: 300 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 200 കിലോഗ്രാം

3) ഡ്രോണുകള്‍

Qasef

എ)ഖാസഫ്-1

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 200 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 45 കിലോഗ്രാം

ബി) ഖാസഫ്-2കെ

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 200 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 30 കിലോഗ്രാം

സി) സമദ്-2

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 1500 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 18 കിലോഗ്രാം

ഡി)സമദ്-3

പ്രഖ്യാപിച്ച വര്‍ഷം: 2019

ദൂരപരിധി: 1800 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 18 കിലോഗ്രാം

ഇ)സമദ്-4

പ്രഖ്യാപിച്ച വര്‍ഷം: 2021

ദൂരപരിധി: 2500 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 45 കിലോഗ്രാം


എഫ്) വൈദ്-1

പ്രഖ്യാപിച്ച വര്‍ഷം: 2023

ദൂരപരിധി: 900 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 20 കിലോഗ്രാം

ജി)വൈദ്-2

പ്രഖ്യാപിച്ച വര്‍ഷം: 2021

ദൂരപരിധി: 2500 കിലോമീറ്റര്‍

സ്‌ഫോടക വസ്തു: 50 കിലോഗ്രാം


Full View 


Similar News