കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: കെ രാധാകൃഷ്ണൻ എംപി ഇഡിക്കു മുന്നിൽ ഹാജരായേക്കും

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പി നാളെ ഇ ഡി യുടെ ഡൽഹി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും കെ രാധാകൃഷ്ണൻ എത്തിയിരുന്നില്ല. ഇതിനേ തുടർന്നാണ് ഇഡി വീണ്ടും സമൻസ് അയച്ചത്.
ഇഡി അന്വേഷണത്തിൽ ഭയമില്ലെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കമാണ് എല്ലാ നാടകങ്ങൾക്കും പുറകിൽ എന്നും അദ്ദേഹം പ്രതികരിച്ചു.