
കോഴിക്കോട് :ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ . 29 ദിവസത്തെ വ്രതം അനുഷ്ഠിച്ച വിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുകയാണ്. തിരുവനന്തപുരം നന്തൻകോട്, പൊന്നാനി, കാപ്പാട്, താനൂർ, എന്നി വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാർ പ്രഖ്യാപിച്ചു. മുപ്പത് നോമ്പ് പൂർത്തികരിച്ച് നാളെ ഒമാനിലും ചെറിയപെരുന്നാൾ ആണ്.