
വടകര : പെരുന്നാൾ ദിനത്തിൽ എക്കോ കൊയിലാണ്ടിവളപ്പ് ഫലസ്തീനൊപ്പമെന്ന മുദ്രാവാക്യത്തിൽ ഗസ്സ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിലും സ്വന്തം രാജ്യത്ത് ജീവിക്കാൻ വേണ്ടി പോരാടുന്ന ഫലസ്‌തീൻ ജനതക് പിൻന്തുണ പ്രഖ്യാപിച്ചായിരുന്നു പരിപാടി. എക്കോ പ്രസിഡന്റ് കെ വി പി ഷാജഹാൻ അധ്യക്ഷത വായിച്ചു. റഹ്മാനിയ മസ്ജിദ് ഉസ്താദ് ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ റഹ്മാനിയ മസ്ജിദ് ഖതീബ് അബ്ദുറഹ്മാൻ കോയ തങ്ങൾ പ്രാർത്ഥന നടത്തി.സെക്രട്ടറി സിറാജ് ആർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജാഫർ ഉസ്താദ് സംസാരിച്ചു.
സുനീർ എം പി, സാജിദ് കെ വി പി,അശീൽ കെ സി, റഹൂഫ്,മുനീർ ആർ, അക്ബർ കെ സി, റഷീദ് വി കെ, റമീസ് രാജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജോയിൻ സെക്രട്ടറി നിഷാദ് നന്ദി പറഞ്ഞു.