അല്ലാഹുവിൻ്റെ ഏകത്വത്തിലും മുഹമ്മദിൻ്റെ പ്രവാചകത്വത്തിലുമുള്ള വിശ്വാസത്താലുള്ള ഇസ്ലാം ആശ്ലേഷണം സത്യസന്ധമാണെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: അല്ലാഹുവിൻ്റെ ഏകത്വത്തിലും മുഹമ്മദിൻ്റെ പ്രവാചകത്വത്തിലുമുള്ള വിശ്വാസത്താലുള്ള, സ്വതന്ത്ര ഇച്ഛാശക്തിയാലുള്ള ഇസ്‌ലാം ആശ്ലേഷണം സത്യസന്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഒരാൾക്ക് ഹൃദയത്തിൽ മാറ്റമുണ്ടാവുകയോ മുൻ വിശ്വാസം മാറി പുതിയ വിശ്വാസത്തിൽ സത്യസന്ധമായ വിശ്വാസമുണ്ടാവുകയോ ചെയ്താൽ ആ മതം മാറ്റം
സത്യസന്ധമാന്നെന്ന് ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ പറഞ്ഞു.
" പ്രായപൂർത്തിയായ, മാനസിക ആരോഗ്യമുള്ള ഒരാൾ സ്വന്തം ഇച്ഛ പ്രകാരം പുതിയ വിശ്വാസം സ്വീകരിക്കുമ്പോൾ പ്രപഞ്ചത്തെ കുറിച്ചും അതിൻ്റെ സ്രഷ്ടാവിനെ കുറിച്ചുമുള്ള വിശ്വാസത്തിലും മാറ്റമുണ്ടാവുന്നുണ്ട് " -കോടതി പറഞ്ഞു.
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ആരോപണ വിധേയനായ തൗഫീഖ് അഹമദ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിവാഹത്തിന് മതം മാറാൻ നിർബന്ധിച്ചു എന്ന ആരോപണം കമിതാക്കൾക്കിടയിലെ തർക്കം അറിഞ്ഞ ചിലർ ഉയർത്തിയതാണെന്നും പെൺകുട്ടിയുമായി ധാരണയായെന്നും തൗഫീഖ് കോടതിയെ അറിയിച്ചു. അതിനാൽ കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, ഈ ആവശ്യം കോടതി തള്ളി. കടുത്ത വകുപ്പുകൾ ഉള്ള നിയമമായതിനാൽ വിചാരണ നടക്കട്ടെ എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.