
ദുബായ്:കുന്നുംകൈ ഗൾഫ് കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ദുബായ് മിർദിഫ് സെന്ററിൽ നടന്നു. പ്രവാസിജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ മറികടന്ന് സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ഉയർത്തിക്കാട്ടിയ ഒത്തുചേരലായിരുന്നു ഈദ് സംഗമംസിനോജ് സാഹിബ് അധ്യക്ഷത വഹിച്ചു റഫീക്ക് കെ.പി. സിയാദ് കണിയാറക്കൽ നവാസ്, നൗഫൽ ലത്തിഫ് നൗഷാദ്എന്നിവർ സംസാരിച്ചു .കലാ-കായിക മത്സരങ്ങൾ പരിപാടിയുടെ ആകർഷണമായിരുന്നു. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് അമീർ കെ., ശംമ്മാസ്, സിദ്ദിഖ് റഹ്മ്മത്തുല്ല എന്നിവർ സമ്മാനങ്ങൾ നൽകി ആദരിച്ചു. ഉബൈദ് ഹുദവിയുടെ പ്രാർത്ഥനയോടെ പരിപാടി സമാപിച്ചു.