വഖ്ഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ജെഡി(യു) നേതാവ് പാർട്ടിയിൽ നിന്നും രാജിവച്ചു

പറ്റ്ന: വഖ്ഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച ജെഡി (യു) നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് മുഹമ്മദ് കാസിം അൻസാരി പാർട്ടി അംഗത്വം രാജിവച്ചു.
വഖ്ഫ് വിഷയത്തിൽ ജെഡിയു സ്വീകരിച്ച നിലപാട് നിരാശജനകമാണെന്ന് പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് അയച്ച കത്തിൽ അൻസാരി വ്യക്തമാക്കി.
നിതീഷ് കുമാർ മതേതരവാദിയാണെന്ന വിശ്വാസമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അത് നഷ്ടപെട്ടെന്നും കത്ത് പറയുന്നു.