കൊവിഡ് 19: ബീഹാറിലെയും ഉത്തര്‍ പ്രദേശിലെയും ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു

Update: 2020-04-04 07:42 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ തീവ്രമായ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ നടക്കേണ്ട ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.

''ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ രണ്ടു സംസ്ഥാനങ്ങളിലും നടക്കേണ്ട തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുകയാണ്.'' ടീച്ചര്‍മാര്‍ക്കും ബിരുദധാരികള്‍ക്കും നീക്കിവച്ച ഈ സീറ്റുകളിലേക്ക് പുതുക്കിയ തിയ്യതികളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.

ഇതേ കാരണത്താല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 26നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.  

Tags:    

Similar News