ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബര്‍ രണ്ടിന് കൊടിയേറും

ാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബര്‍ രണ്ടിന് കൊടിയേറും . ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ച് നടക്കാന്‍ പോകുന്ന പുസ്തകമേള നവംബര്‍ പതിമൂന്നിന് അവസാനിക്കും .നൂറോളം രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി പുസ്തക പ്രസാധകരാണ് ഇക്കുറി മേളയില്‍ പങ്കെടുക്കുന്നത്.

Update: 2022-10-23 12:35 GMT

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് നവംബര്‍ രണ്ടിന് കൊടിയേറും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വെച്ച് നടക്കാന്‍ പോകുന്ന പുസ്തകമേള നവംബര്‍ പതിമൂന്നിന് അവസാനിക്കും .നൂറോളം രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധി പുസ്തക പ്രസാധകരാണ് ഇക്കുറി മേളയില്‍ പങ്കെടുക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള ആയ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിവിധ ദിനങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ഇന്ത്യയില്‍ നിന്ന് കലാസാഹിത്യരംഗങ്ങളില്‍ നിന്നും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിന്നും പ്രമുഖര്‍ പങ്കെടുക്കുന്നു. നവംബര്‍ അഞ്ചാം തീയതി ഇന്ത്യയില്‍ നിന്നും പുസ്തകമേളയില്‍ പങ്കെടുക്കുന്ന

പ്രമുഖര്‍: ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി

സുബ്രമണ്യന്‍, 2022 ലെ ബുക്കര്‍ െ്രെപസ് ജേതാവായ ഗീതാഞ്ജലി ശ്രീ

എന്നിവരാണ്. ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര

അഭിഭാഷകനുമായ ദീപക് ചോപ്ര നവംബര്‍ ആറാം തീയതി പുസ്തകമേളയില്‍

പങ്കെടുക്കുന്നു. യാത്രാ രചനകള്‍ക്ക് പേരുകേട്ട ബ്രിട്ടീഷ് ഉപന്യാസകാരനും നോവലിസ്റ്റുമായ

പികോ അയ്യര്‍ നവംബര്‍ ഒന്‍പതിന് പുസ്തകമേളയില്‍ എത്തുന്നു .

വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളുടെ പ്രയങ്കരനായി മാറിയ നടന്‍,

ജയസൂര്യ നവംബര്‍ പത്താം തീയതി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെനിനൊപ്പം ഷാര്‍ജ അന്താരാഷ്ട്ര

പുസ്തകമേളയില്‍ പോപ്പ് സംഗീതത്തിന്റെ രാഞ്ജി എന്നറിയപ്പെടുന്ന ഉഷ ഉതുപ് തന്റെ

ആത്മകഥയുമായി നവംബര്‍ പന്ത്രണ്ടാം തീയതി പുസ്തകമേളയില്‍ തന്റെ

ആരാധകരുമായി സംവദിക്കാന്‍ എത്തുന്ന. രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി ഷാര്‍ജ അന്താരാഷ്ട്ര

പുസ്തകമേളയില്‍ എത്തുന്നു നവംബര്‍ നാലാം തീയതി ഷെഫ് വിക്കി രത്‌നാനി,

നവംബര്‍ അഞ്ചാം തീയതി ഷെഫ് അര്‍ച്ചന ദോഷ, നവംബര് പതിനൊന്നാം

തീയതി ഷെഫ് അനഹിത ധോണ്ടി എന്നിവര്‍ പങ്കെടുക്കും. പ്രവാസി വിദ്യാര്‍ത്ഥിനിയായിരുന്ന മലയാളി ഡിസൈനര്‍ ഗായ അബ്ദുല്‍ കബീര്‍ നവംമ്പര്‍ ആറിന് വൈകിട്ട് 4.30 മണിക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി സംവദിക്കും.

നവംബര് അഞ്ചാം തീയതി ഇന്ദുഗോപന്‍, നവംബര്‍ ആറാം തീയതി സുനില്‍

പി ഇളയിടം, നവംബര്‍ പന്ത്രണ്ടാം തീയതി ജോസഫ് അന്നംക്കുട്ടി, നവംബര്

പതിമൂന്നാം തീയതി സി വി ബാലകൃഷ്ണന്‍ എന്നിവരാണ് ഇക്കുറി മലയാള

സാഹിത്യത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രതിനിധീകരിക്കുന്നത്.

Tags:    

Similar News