പ്രതീക്ഷ ജോബ് ഫെയർ: 23 കമ്പനികൾ: 625 പേർക്ക് തൊഴിലവസരം

Update: 2022-11-11 13:31 GMT
പ്രതീക്ഷ ജോബ് ഫെയർ:  23 കമ്പനികൾ: 625 പേർക്ക് തൊഴിലവസരം

 തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതീക്ഷ -2022' ജോബ് ഫെയറിൽ 625 പേർക്ക് തൊഴിലവസരം. 1,177 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ചെമ്പുക്കാവ് ജവഹര്‍ ബാലഭവനില്‍ നടന്ന ജോബ് ഫെയറിൽ 2,802 പേരാണ് രജിസ്റ്റർ ചെയ്തത്. സ്വകാര്യമേഖലയിലെ 23 പ്രമുഖ സ്ഥാപനങ്ങളിലെ 1,070 ഒഴിവുകളിലേക്കാണ് ഇൻ്റർവ്യൂ നടത്തിയത്. പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ളവർ വരെ തൊഴിൽ മേളയിൽ പങ്കെടുത്തു.

തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ് തൊഴിൽ മേള ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ വി എസ് പ്രിൻസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എം. ശിവദാസൻ, എംപ്ലോയ്മെന്റ് ഓഫീസർ ( VG ) വി. എം ഹംസ, എംപ്ലോയ്മെന്റ് ഓഫീസർ (PL)ടി.ജി ബിജു, എംപ്ലോയ്മെന്റ് ഓഫീസർ (SE) എൻ. ബി ശശികുമാർ, മറ്റ് ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.