സൻആ: യുഎസ് സൈന്യത്തിൻ്റെ എംക്യു-9 റീപ്പർ ഡ്രോൺ വീണ്ടും വെടിവച്ചിട്ട് യെമനിലെ അൻസാർ അല്ലാഹ് പ്രസ്ഥാനം. മാരിബ് ഗവർണറേറ്റിലാണ് സംഭവം. യെമൻ്റെ വ്യോമാതിർത്തി ലംഘിച്ച് എത്തിയ യുഎസ് ഡ്രോണിനെ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ കൊണ്ടാണ് തകർത്തിരിക്കുന്നത്. 2023 മുതൽ യെമനിൽ തകരുന്ന പതിനാറാം യുഎസ് ഡ്രോൺ ആണിത്.