കോവിഡ്: 30 ലക്ഷം പ്രവാസികള്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ ഏജന്‍സി
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചത് കാരണം സ്വന്തം വീട്ടിലെത്താന്‍ കഴിയാതെ 30 ലക്ഷം പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.
ജനീവ: കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചത് കാരണം സ്വന്തം വീട്ടിലെത്താന്‍ കഴിയാതെ 30 ലക്ഷം പ്രവാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വെളിപ്പെടുത്തി. ഇവരില്‍ പലരും തന്നെ വൃത്തിഹീനമായി താവളങ്ങളിലാണ് ജീവിതം തള്ളി നീക്കുന്നത്. നൂറിലധികം രാജ്യങ്ങളില്‍ കഴിയുന്ന പലരും പ്രവര്‍ത്തന രഹിതമായ കപ്പലുകളിലും ഘനികളിലും നിര്‍മ്മാണ സ്ഥലങ്ങളിലുമാണ് കഴിയുന്നത്. ഈ ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ സ്വന്തം വീടുകളില്‍ സുരക്ഷിതമായി എത്തിക്കാന്‍ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഒര്‍ഗനൈസേഷന്‍ ഫൊര്‍ മൈഗ്രേഷന്‍ ഡയറക്ടര്‍ അന്റോണിയോ വിറ്റോറിയോ ആവശ്യപ്പെട്ടു. വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന ഇവരില്‍ പലരും സാമൂഹിക അകലം പാലിക്കാതെ കഴിയുന്ന ഇവരെ വിവിധ രോഗങ്ങളും അലട്ടുന്നുണ്ട്. ഏറെ ചൂഷണത്തിന് വിധേയമായ ഈ പ്രവാസികള്‍ അധിക്ഷേപത്തിനും ഇരയായി കൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നത്.