ജക്കാര്‍ത്ത: ഇന്തോനേസ്യയിൽ വന്‍ ഭൂചലനം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ബന്‍ഡ ഉള്‍ക്കടല്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 7.7 തീവ്രത രേഖപ്പെടുത്തിയെങ്കിലും സുനാമി ഉണ്ടാകാന്‍ മാത്രമുള്ള ശേഷിയുള്ളതായിരുന്നില്ല ഭൂചലനമെന്ന് ഇന്തോനേഷ്യന്‍ ഭൂ ഭൗതിക ഏജന്‍സി അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ അഞ്ചിനു മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ സുനാമി സാധ്യതയുള്ളവയാണെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.