യുഎസിൻ്റെ എംക്യൂ - 9 ഡ്രോൺ വീഴ്ത്തി ഹൂത്തികൾ; ഇതോടെ യുഎസിന് നഷ്ടപ്പെട്ട ഡ്രോണുകളുടെ എണ്ണം 17 ആയി

സൻആ: യെമൻ്റെ വ്യോമാതിർത്തിയിൽ അതിക്രമിച്ചു കയറിയ യുഎസിൻ്റെ എം ക്യൂ- 9 റീപ്പർ ഡ്രോൺ വെടിവച്ചിട്ട് ഹൂത്തികൾ. അൽ ഹുദൈദ ഗവർണറേറ്റിലാണ് സംഭവം.
കഴിഞ്ഞ 72 മണിക്കൂറിൽ തകർത്ത രണ്ടാം സൈനിക ഡ്രോൺ ആണിത്. ഇതോടെ 2023 ഒക്ടോബറിന് ശേഷം യുഎസിന് യെമനിൽ നഷ്ടപ്പെട്ട എംക്യു- 9 ഡ്രോണുകളുടെ എണ്ണം 17 ആയി. ഒരു ഡ്രോണിന് മാത്രം 281 കോടി രൂപയോളം വിലവരും.
യെമൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയ യുഎസിൻ്റ ഹാരി എസ് ട്രുമാൻ പടക്കപ്പലിലേക്ക് നിരവധി മിസെലുകൾ അയച്ചതായി ഹൂത്തികളുടെ സൈനിക വക്താവായ യഹ്യാ സാരി അറിയിച്ചു.