കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Update: 2024-12-21 10:45 GMT

കൊച്ചി: കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാന്‍ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. അങ്കണവാടിയിലേക്കുള്ള വാട്ടര്‍ ടാങ്കില്‍ ചത്ത പാറ്റകളെ കണ്ടെത്തിയിരുന്നെന്നും കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും നാട്ടുകാര്‍ പറയുന്നു

ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കുടിവെള്ളത്തില്‍ മാലിന്യം കലരുന്നതു മൂലം ഭക്ഷ്യവിഷബാധയും മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും കൊച്ചിയെ ഭീഷണിയിലാക്കിയിട്ടുണ്ട്.

Tags:    

Similar News