കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ്-19 രോഗബാധിതരുടെ എണ്ണത്തിൽ വർധന. ഇന്ന് നടത്തിയ 10,812 പരിശോധനകളിൽ 1,408 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 301,863 ആയി. ഇതിൽ 146 രോഗികളുടെ നില ഗുരുതരമാണ്.
ഇന്ന് 5 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതുവരെ ആകെ 1,746 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 287,357 പേർ രോഗമുക്തരായി.
12,760 പേർ നിലവിൽ ആശുപത്രിയിലും വിവിധ ചികിൽസാ കേന്ദ്രങ്ങളിലുമായി ചികിൽസയിൽ തുടരുന്നു.