കാസര്‍ഗോഡ്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസര്‍ഗോഡ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.