ഇടുക്കി: ജില്ലയില്‍ തുടര്‍ച്ചയായി വീണ്ടും കൊവിഡ് രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 153 പേര്‍ക്ക്. പ്രതിദിന കണക്കില്‍ മൂന്നാം തവണയാണ് ജില്ലയില്‍ കൊവിഡ് കേസുകള്‍ 150 കടക്കുന്നത്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.