മാലിന്യനിര്‍മാജന പ്ലാന്റില്‍ പൊട്ടിത്തെറി; ചൈനയില്‍ 17 പേര്‍ കൊല്ലപ്പെട്ടു

Update: 2020-07-12 13:09 GMT

ഷെന്‍യാങ്: ഇന്നലെ രാത്രി ചൈനയിലെ ഷെന്‍സാങില്‍ ഫുക്‌സിന്‍ നഗരപ്രദേശത്ത് മാലിന്യപ്ലാന്റ് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ 17 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ വടക്കന്‍ മേഖലയില്‍ ഉള്‍പ്പെട്ട ലിയോനിങ് പ്രവിശ്യയിലാണ് സംഭവം. ശനിയാഴ്ച പ്രാദേശിക സമയം 8.30നാണ് അപകടം നടന്നത്. പ്ലാന്റിലെ ഗ്ലാസ് ഡോറുകളും അരികിലുള്ള വര്‍ക്ക് ഷോപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.

പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായി വാര്‍ത്താ ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.  

Tags:    

Similar News