1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയില്‍

Update: 2024-04-08 11:28 GMT

അരീക്കോട്: 1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയില്‍. കൊണ്ടോട്ടിയില്‍ പാലപ്പെട്ടി സ്വദേശി പൂലാട്ട് വീട്ടില്‍ ജാബിര്‍ (34), കോഡൂര്‍ ചൂരപ്പുലാന്‍ വീട്ടില്‍ മജീദ് (40), കൊണ്ടോട്ടി പാലപ്പെട്ടി മുക്കോളി വീട്ടില്‍ അബ്ദുല്‍ അഷ്‌റഫ് (40) എന്നിവരെയാണ് മഞ്ചേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച് വിനു അറസ്റ്റ് ചെയ്തത്.

എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊണ്ടോട്ടി കേന്ദ്രീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഹഷീഷ് ഓയില്‍ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പ്രതികളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇലക്ഷന്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ശക്തമായ പരിശോധയാണ് എക്‌സൈസ് സംഘം നടത്തിവരുന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച് വിനു പറഞ്ഞു.

ഹഷീഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന കാറും കസ്റ്റഡിയില്‍ എടുത്തു. വിപണിയില്‍ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്, അരുണ്‍ പാറോല്‍, മഞ്ചേരി റേഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎം ശിവപ്രകാശ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി സച്ചിന്‍ദാസ്, ജിഷില്‍ നായര്‍, ടി ശ്രീജിത്ത്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്.

 

Tags:    

Similar News