പാലക്കാട് ജില്ലയില്‍ 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
94 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന്(സെപ്റ്റംബര്‍ 14) 175 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 120 പേര്‍, വിദേശത്ത് നിന്ന് വന്ന 9 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 35 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.94 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1445 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ വീതം തൃശൂര്‍,കൊല്ലം, അഞ്ചുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 25 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്