ദമ്മാം: സൗദിയില്‍ പുതുതായി 1793 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകിരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 33731 ആയി ഇവരില്‍ 25 ശതമാനം സ്വദേശികളും 75 ശതമാനം വിദേശികളുമാണ്. 145 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നു.
1015 പേര്‍ ഇന്നു രോഗവിമുക്തി നേടി. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 7798. പത്ത് പേര്‍ പുതുതായി രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 219 ആയി ഉയര്‍ന്നു.
രോഗബാധിതകരുടെ വിവരങ്ങള്‍ പ്രദേശം തിരിച്ച്: മദീന 398, ജിദ്ദ 315 മക്ക 254, റിയാദ് 194, ദമ്മാം 171, കോബാര്‍ 120, ജുബൈല്‍ 48, ഹുഫൂഫ് 40, ഖതീഫ് 40, തായിഫ് 38, യാമ്പു 32, റഅ്‌സത്തന്നൂര 20, സ്വബ്യാ 16, തബൂക് 14, വാദി അല്‍ഫര്‍അ് 13, ഉനൈസ 10,ബീഷ 10, അല്‍ദര്‍ഇയ്യ 10, ഹദ് ബാന്‍ 8, ഹഫര്‍ ബാതിന്‍ 6, അല്‍ഈസ് 5, അല്‍ഖര്ജ് 5, സനവി 4, ഖര്‍യാത് 4, ബുറൈദ 3, ഖമീസ് മുഷൈത് 2, അല്‍മുജാദ2, ബഖീഖ് 2, ദഹ്‌റാന്‍ 2, സ്വഫ് വാ 2, അംലജ് 2, അല്‍ജഫര്‍ 1, അല്‍മുദ് നബ് 1, അല്‍ബകരിയ്യ1, റാബിഅ് 1, ജിദ്ദ 1, അല്‍ദാഇര്‍ 1, അല്‍മജ്മഅ 1.