ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ആണ് പീഡിപ്പിച്ചത്. പ്രതികള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നെടുവാ സ്വദേശികളായ മുനീര്‍, സജീര്‍, പ്രജീഷ് എന്നിവര്‍ പേരാമ്പ്ര പോലിസിന്റെ പിടിയിലായി. സജീര്‍ ഓട്ടോ ഡ്രൈവറാണ്.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ഥി ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റിയാണ് പരപ്പനങ്ങാടിയിലെത്തിയത്. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോവാനായി പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ടുപേരാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോട്ടേയ്ക്ക് വരുന്ന വഴി ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ പിന്നീട് പോലിസ് കണ്ടെത്തുകയായിരുന്നു.