കൊല്ലം: കൊല്ലം കടയ്ക്കലില്‍ 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കടയ്ക്കല്‍ താലൂക്ക് ആശുപതിയിലെ 2 ജീവനകാര്‍ക്കാണ് കൊവിഡ് 19 പോസിറ്റീവ് ആയത്. ഇതില്‍ ഒരാള്‍ ലാബ് ടെക്നീഷനും മറ്റൊരാള്‍ സ്റ്റാഫ് നഴ്സുമാണ്. ഇവരെ പാരിപ്പിള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചു.