ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ

Update: 2024-03-17 15:43 GMT
ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ രണ്ട്  പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Tags:    

Similar News