വിമാനത്തില്‍ കാബിന്‍ ക്രൂ അംഗത്തിന് നേരെ ലൈംഗീകാതിക്രമം; 20കാരന്‍ അറസ്റ്റില്‍

സിംഗപ്പൂര്‍: വിമാനത്തിലെ വനിതാ ക്യാബിന്‍ ക്രൂ അംഗത്തിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. രജത്(20) എന്നയാള്‍ക്കെതിരെയാണ് നടപടി. ഫെബ്രുവരി 28ന് ആസ്‌ത്രേലിയയില്‍ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം.
28കാരിയായ ജീവനക്കാരിയെ കടന്നുപിടിച്ച രതജ്, ബലംപ്രയോഗിച്ച് യുവതിയുമായി ശുചിമുറിയിലേക്ക് കയറുകയായിരുന്നു. സംഭവം കണ്ട മറ്റൊരു ജീവനക്കാരി ബഹളമുണ്ടാക്കുകയും യുവതിയെ ശുചിമുറിയില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനം ചാംഗി വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ രജതിനെ പോലീസ് അറസ്റ്റ് ചെയ്തു.