ഗുജറാത്ത് അദാനി തുറമുഖത്തെ 21000 കോടിയുടെ ലഹരി വേട്ട; കേസ് എന്‍ഐഎ ഏറ്റെടുത്തു

രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്

Update: 2021-10-06 16:15 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് അദാനിക്ക് നടത്തിപ്പ് ചുമതലയുള്ള തുറമുഖത്ത് നിന്നും 21000 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്ത കേസാണ് എന്‍ഐഎ സംഘം ഏറ്റെടുത്തത്.


ചെന്നൈ സ്വദേശികളായ മച്ചാവരം സുധാകറും ഭാര്യ ഗോവിന്ദരാജു ദുര്‍ഗപൂര്‍ണ വൈശാലിയുമാണ് പ്രധാന പ്രതികള്‍. ഇവരുടെ വിജയവാഡ ആസ്ഥാനമായുള്ള ആഷി ട്രേഡിങ് കമ്പനിയിക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത്. മുഖത്തിടുന്ന പൗഡര്‍ എന്നവകാശപ്പെട്ടാണ് കണ്ടെയ്‌നറുകള്‍ മുന്ദ്ര തുറമുഖത്ത് എത്തിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഡിആര്‍ഐയ്ക്കും ഇഡിയ്ക്കും പിന്നാലെയാണ് എന്‍ഐഎയും ലഹരി കടത്ത് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.  കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും നോയിഡയിലും നടത്തിയ റെയ്ഡില്‍ 30 കിലോയിലേറെ ഹെറോയിന്‍ കണ്ടെത്തിയിരുന്നു.




Tags:    

Similar News