അഗ്നിരക്ഷാ വകുപ്പില്‍ 30 ശതമാനം സംവരണം; 32 വനിതാ ഹോംഗാര്‍ഡുകള്‍ സേനയുടെ ഭാഗമായി
പാലക്കാട്: അഗ്‌നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 32 വനിതാ ഹോംഗാര്‍ഡുകളെക്കൂടി സേനയിലേക്കെടുത്തു. വിവിധ ജില്ലകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.ബി സന്ധ്യ സല്യൂട്ട് സ്വീകരിച്ചു. ദുരന്ത മേഖലകളില്‍ ഇനിമുതല്‍ ഇവരുടെ സേവനം ലഭ്യമാകും.
പാലക്കാട് ജില്ലയില്‍ നിന്നും ഒമ്പത് പേരാണ് സേനയുടെ ഭാഗമായത്. പാലക്കാട് അഗ്‌നിരക്ഷാ നിലയത്തില്‍ നടന്ന പരിപാടിയില്‍ റീജണല്‍ ഫയര്‍ ഓഫിസര്‍ ജെ.എസ് സുജിത് കുമാര്‍, ജില്ലാ ഫയര്‍ ഓഫിസര്‍ വി.കെ ഋതീജ്, തൃശൂര്‍ ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, മലപ്പുറം ജില്ലാ ഫയര്‍ ഓഫിസര്‍ ടി.അനൂപ് എന്നിവര്‍ പങ്കെടുത്തു.