കോഴിക്കോട്: ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 347 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4771 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 302 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19708 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 352800 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.