കോഴിക്കോട് 380 പേര്‍ക്ക് കൊവിഡ് : രോഗമുക്തി 341

Update: 2021-03-01 14:03 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 380 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടുപേര്‍ക്കും പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 361 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5039 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 341 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.




Tags:    

Similar News