റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ ഹണ്ടര്‍ഗഞ്ചില്‍ 50 കാരിയായ വിധവയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനരിയാക്കി. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനായി തിരച്ചില്‍ തുടരുകയാണ്. സ്ത്രീയുടെ സ്വകാര്യഭാഗത്ത് പ്രതികള്‍ ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
രാത്രി പത്ത് മണിയോടെ ശൗചാലയത്തില്‍ പോകാനായി വീടിന് പുറത്തേക്കിറങ്ങിയ സ്ത്രീയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഘം ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൂന്നുപേരും സ്ഥലംവിട്ടു. ഏറെനേരം കഴിഞ്ഞിട്ടും സ്ത്രീയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആദ്യം ഹണ്ടര്‍ഗഞ്ച് കമ്മ്യൂണിറ്റി സെന്ററിലേക്കും പിന്നീട് ഗയയിലെ അനുഗ്രഹ് നാരായണ്‍ മഗഡ് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.