കോട്ടയം: കോട്ടയം ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി.
ഉത്തര്‍പ്രദേശില്‍ നിന്ന് ജൂലൈ 17ന് എത്തി മുണ്ടക്കയത്ത് ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ആറ് അതിഥി തൊഴിലാളികളും
ടിവി പുരം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
അതിരമ്പുഴ, തലയാഴം(അഞ്ച് വീതം) ഉദയനാപുരം(നാല്) എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.
45 പേര് രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 496 പേരാണ് ചികില്‍സയിലുള്ളത്. ആകെ 1422 പേര് രോഗബാധിതരായി. 923 പേര് രോഗമുക്തി നേടി.