കൊവിഡ് 19: 24 മണിക്കൂറില്‍ കുവൈത്തില്‍ 6 പേര്‍ മരിച്ചു; 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2020-06-20 13:11 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് 6 പേര്‍ കൂടി മരണമടഞ്ഞു. വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 319 ആയി.

268 സ്വദേശികള്‍ അടക്കം 467 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 39,145 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.

ഇന്ന് രോഗബാധിതരായവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്: ഫര്‍വ്വാനിയ 112, അഹമദി 109, ഹവല്ലി 70, കേപിറ്റല്‍ 53, ജഹറ 123.

രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: ഫര്‍വ്വാനിയ 38, നസീം 21, തൈമ 19, സഅദ് അബ്ദുല്ല 17 , സബാഹ് സാലെം 6 , ജാബര്‍ അലി 17.

ഇന്ന് 536 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 30,726 ആയി. ആകെ 8,100 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. വരില്‍ 180 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. 

Tags:    

Similar News