കൊവിഡ് 19: കര്‍ണാടകയില്‍ ഇന്ന് 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Update: 2020-05-15 18:49 GMT

ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,056 ആയി.

സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 480 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 36 പേരാണ് മരിച്ചത്.

ഇന്നുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 81,970 ആയി. അതില്‍ 51,401 പേര്‍ ഇപ്പോഴും ആശുപത്രിയിലുണ്ട്. 2,649 പേര്‍ മരിച്ചു. 27,919 പേരാണ് ആശുപത്രി വിട്ടത്.

Tags:    

Similar News