കോഴിക്കോട് ജില്ലയില്‍ 773 പേര്‍ക്ക് കൊവിഡ്

Update: 2020-12-04 12:32 GMT

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 773 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഉറവിടം വ്യക്തമല്ലാത്ത 19 പോസിറ്റീവ് കേസുകളും സമ്പര്‍ക്കം വഴി പോസിറ്റീവ് ആയ 738 കേസുകളുമാണുള്ളത്. 554 പേര്‍ രോഗമുക്തി നേടി.





Tags:    

Similar News