മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാലില്‍ അമല ആസ്പത്രി ക്ലസ്റ്റര്‍ സമ്പര്‍ക്കമുള്ള മൂന്ന് ദിവസം മുമ്പ് കൊവിഡ് പോസിറ്റീവായ ആളുടെ വീട്ടിലെ രണ്ട് പേര്‍ക്ക് കൂടി ആര്‍ ടി പി സി ആര്‍ പരിശോധനാഫലം പോസിറ്റിവായി. ഇതോടെ ഗ്രാമപഞ്ചായത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 80 ആയി. ഈ മൂന്ന് പേര്‍ ഒഴികെ 77 പേരും രോഗമുക്തരായിട്ടുണ്ട്.
ഇന്ന് പോസിറ്റീവായ രണ്ട് പേര്‍ക്കും അസുഖങ്ങളും കൊവിഡ് രോഗ ലക്ഷണങ്ങളും ഇല്ലാത്തതിനാല്‍ വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ ഹോം കൊറന്റൈനില്‍ തുടരുകയാണ്.
പുത്തന്‍ചിറ കെ എസ് ഇ ബി സമ്പര്‍ക്ക പട്ടികയിലുള്ള 29 കെ എസ് ഇ ബി ജോലിക്കാരുടെ ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം എല്ലാം അറിവായതില്‍ അഞ്ച് പേര്‍ കൊവിഡ് പോസിറ്റീവ് ആയി. ഇവര്‍ സമീപ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്.
മാവേലി സ്റ്റോര്‍ മാനേജരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 18 പേരുടെയും ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം എല്ലാം നെഗറ്റീവാണ്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തില്‍ നിന്ന് അയച്ച എല്ലാവരുടെയും പരിശോധനാ ഫലം ലഭ്യമായിട്ടുണ്ട്. ഇന്നത്തോടെ സ്വയം നിരീക്ഷണത്തില്‍
ഇരിക്കുന്നവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അറിയിച്ചു.