തൃശൂരില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്: 70 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗബാധ
തൃശൂര്‍: ജില്ലയില്‍ 86 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേര്‍ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236. ആകെ പോസിറ്റീവ് കേസുകള്‍ 1834.
ബുധനാഴ്ച 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ഒരു കേസുണ്ട്. കെ.എസ്.ഇ. ക്ലസ്റ്റര്‍ 11, ശക്തന്‍ ക്ലസ്റ്റര്‍ എട്ട്, കെ.എല്‍.എഫ് ക്ലസ്റ്റര്‍ ആറ്, പട്ടാമ്പി ക്ലസ്റ്റര്‍ അഞ്ച്, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ അഞ്ച്, ചാലക്കുടി ക്ലസ്റ്റര്‍ ഒന്ന്, കുന്ദംകുളം ക്ലസ്റ്റര്‍ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലൂടെയുള്ള രോഗപകര്‍ച്ച. മറ്റ് സമ്പര്‍ക്കത്തിലൂടെ 32 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.