കോട്ടയം: കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് സമ്പര്‍ക്കം മുഖേന ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കോട്ടയം മുനിസിപ്പാലിറ്റിയില്‍ പത്തു പേരും അതിരമ്പുഴ, എരുമേലി ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലും ആറു പേര് വീതവും കുറിച്ചി, മുണ്ടക്കയം പഞ്ചായത്തുകളില്‍ അഞ്ചു പേര് വീതവും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി.
65 പേര് രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1195 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 627 പേര് രോഗമുക്തരായി.